കാത്സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില മുടി തഴച്ചു വളരാന്‍ നല്ലൊരു ഔഷധമാണ്. കറിവേപ്പിലകൊണ്ടുള്ള എണ്ണ നാടന്‍ശീലങ്ങളിലൊന്നും.
എണ്ണകാച്ചുന്ന വിധം
കറിവേപ്പില: ഒരു കപ്പ്
ചെറിയ ഉള്ളി: ഒരു കപ്പ്
വെളിച്ചെണ്ണ: അര ലിറ്റര്‍
എണ്ണകാച്ചാന്‍ ഇരുമ്പിന്റെ ചീനച്ചട്ടിയാണ് നല്ലത്. ഉള്ളി കഴുകി ഈര്‍പ്പം നന്നായി തുടച്ചു മാറ്റി, മിക്‌സിയിലിട്ട് അരച്ചെടുക്കുക. അത് കറിവേപ്പിലയും ചേര്‍ത്ത് എണ്ണയിലിട്ട് അടിയില്‍ പിടിക്കാതെ തീ കുറച്ച് കാച്ചിയെടുക്കുക. ജലാംശം ഒട്ടുമുണ്ടാകരുത്. എണ്ണയുടെ പാകമറിയാന്‍ നാലു മണി അരി അതിലേക്കിടുക. അവ മൊരിഞ്ഞ് മുകളിലേക്ക് പൊങ്ങിവന്നാല്‍ എണ്ണ പാകമായെന്ന് ഉറപ്പിക്കാം. തണുത്തതിനു ശേഷം അരിച്ചെടുത്ത് ചില്ലു കുപ്പികളില്‍ സൂക്ഷിക്കുക. അകാലനര തടയാനും ഈ എണ്ണ ഉത്തമം. പാചകത്തിനെന്ന പോലെ എണ്ണ കാച്ചാനും കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില ഉപയോഗിക്കാതിരിക്കുക.