ഗ്രീന്‍പീസ് പുലാവ്

ല്ല ഫ്രഷ് ഗ്രീന്‍പീസുകൊണ്ട് സൂപ്പര്‍ടേസ്റ്റിലൊരു പുലാവ് റെഡിയാക്കാം. ബാസ്മതി റൈസിന്റെ ‘അരോമ’യും സ്വാദും സ്‌പൈസസിന്റെ ഗരിമയും ചേര്‍ന്ന ഈ പുലാവ് തയാറാക്കാന്‍ വലിയ മെനക്കേടൊന്നുമില്ല.
പാകം ചെയ്യല്‍ ഇങ്ങനെ
ബസ്മതി റൈസ്: ഒരു കപ്പ്
ഫ്രഷ് ഗ്രീന്‍പീസ്: മുക്കാല്‍ കപ്പ്
നെയ്യ്: മൂന്ന് ടേബിള്‍ സ്പൂണ്‍
പട്ട: ഒരു ചെറിയകഷ്ണം
ഏലക്ക: മൂന്ന്
ഗ്രാമ്പൂ: നാല്
ജാതിപത്രി: ഒന്ന്
കറുവയില: രണ്ട്
ജീരകം: ഒരു ടീസ്പൂണ്‍
സവാള: വലുത് ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി നെയ്യില്‍മൂപ്പിച്ചത്: 50 ഗ്രാം
ബാസ്മതി റൈസ് നന്നായി കഴുകി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പിന്നീട് വെള്ളം നല്ലതു പോലെ വാര്‍ത്തു കളയുക. ഒരു പ്രഷര്‍ കുക്കര്‍ ചൂടാക്കി നെയ്യൊഴിച്ച് അതിലേക്ക് സ്‌പൈസസ് ഇട്ട് ചെറുതായൊന്ന് വഴറ്റുക. തുടര്‍ന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേര്‍ക്കണം. സവാള നന്നായി വഴറ്റിക്കഴിഞ്ഞാല്‍ ഗ്രീന്‍പീസ് ചേര്‍ത്ത് ഇളക്കണം. പിന്നെ ബാസ്മതി റൈസ് ചേര്‍ത്ത് എല്ലാം കൂടെ ഒരുമിച്ച് നന്നായി ഇളക്കണം. അതില്‍ ഒന്നേമുക്കാല്‍ കപ്പ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിടണം. (ചെറിയൊരു കഷ്ണം ചെറുനാരങ്ങനീര് ഒഴിച്ചാല്‍ പുലാവ് പാകമാകുമ്പോള്‍ ഒട്ടിപ്പിടിക്കില്ല.). കുക്കര്‍ അടച്ച് വേവിക്കുക. രണ്ട് വിസില്‍ വന്നാല്‍ ഇറക്കാം. ആവി പൂര്‍ണമായും പോയ ശേഷം കുക്കര്‍ തുറന്ന് വറുത്ത കശുവണ്ടി ചേര്‍ക്കുക. പുലാവ് റെഡി. തക്കാളിയും സവാളയും ചേര്‍ത്ത റൈത്തയും അച്ചാറും ചേര്‍ത്ത് കഴിക്കാം.

LEAVE A REPLY


വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കൃഷിയിടം ന്യൂസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here